
ത്രിക്കരിപ്പൂര്‍: ക്രിക്കറ്റ് ജ്വരത്തില്‍ അമര്‍ന്ന പുതിയ തലമുറക്ക് ഫുട്‌ബോളിന്റെ പ്രസരിപ്പ് സന്നിവേശിപ്പിച്ച് പഴയ കാല താരങ്ങള്‍ പോര്‍ക്കളത്തിലെത്തി. കായിക ഇനങ്ങളില്‍ കളി കമ്പക്കാരെ വികാര തള്ളിച്ചയിലേക്ക് ഉയര്‍ത്തുന്ന ഫുട്‌ബോളിനെ പുതുതലമുറ മറന്നപ്പോള്‍ കണ്ണൂൂര്‍ - കാസര്‍ഗോഡ് ജില്ലകളില്‍ ഒരു കാലത്ത് ആരവമായിരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ ത്രിക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ കൊമ്പ് കോര്‍ത്തപ്പോള്‍ കാണികള്‍ ആവേശം വിതച്ചു. ടൌണ്‍ ത്രിക്കരിപ്പൂര്‍ ആതിഥ്വമരുളിയ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമാപന ദിവസമായ ഞായറാഴ്ച പഴയകാല പടക്കുതിരകളെ അണിനിരത്തി സൌഹാര്‍ദ്ദ മത്സരം നടത്തിയത്. ത്രിക്കരിപ്പൂര്‍ വൈറ്ററന്‍സ്ം പയ്യന്നൂര്‍ വൈറ്ററന്‍സുമാണ് സൌഹൃദ മത്സരത്തില്‍ ഏറ്റ് മുട്ടിയത്. 63 കാരനായ കണ്ണന്‍, മുന്‍ കേരള പോലീസ് ഫെഡറേഷന്‍ ചാമ്പ്യന്‍ ടീമിലംഗമായിരുന്ന ബാബുരാജ്, പോലീസ് താരമായിരുന്ന ഭാസ്കരന്‍, ഇന്റര്‍പോളി താരമായിരുന്ന മുകുന്ദന്‍ എന്നിവര്‍ കളിക്കളത്തില്‍ ചുറുചുറുക്കോടെ അണിനിരന്നപ്പോള്‍ മറുഭാഗത്ത് ത്രിക്കരിപ്പൂര്‍ വൈറ്ററന്‍സിനു വേണ്ടി മൈതാനത്തെ ഇന്നും സജീവമാക്കുന്ന വി.പി. സിദ്ധീഖിന്റെ നേതൃത്വത്തില്‍ മുന്‍ പോലീസ് ടീം കോച്ച് പി. കുഞ്ഞി കൃഷ്‌ണന്‍, ഫുട്ബോള്‍ കോച്ച് കെ.വി. ഗോപാലന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ അംഗം സി. ദാവൂദ്, മുന്‍ ജില്ലാ താരം സി. സത്താര്‍, മുന്‍ സംസ്ഥാന താരം സി.ടി. ശാഹുല്‍ ഹമീദ്, നാരായണന്‍, എന്‍.കെ.പി. അസീസ്, എം. സലീം, വി.വി. സുബൈര്‍, മുന്‍ ടൈറ്റാനിയം താരം അഷ്‌റഫ് മാവിലാകടപ്പുറം എന്നിവര്‍ പ്രായം മറന്ന് മൈതാനം അടക്കി വാണു.
ചിത്രം: ത്രിക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്ന വൈറ്ററന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്
ചിത്രം: ത്രിക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്ന വൈറ്ററന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്


